ഗുജറാത്തില്‍ തെരുവുപശുക്കള്‍ പ്രശ്നമാകുന്നു, ഒരാഴ്ചയ്ക്കിടെ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു
Published : 5th September 2016 | Posted By: mi.ptk

വദോധര: തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിന്റെ കുത്തേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഗുജറാത്തിലെ വദോധരയിലാണ് സംഭവം. ഷോല് എം താകൂര്‍ 29 എന്നയാളാണ് മരിച്ചത്. നഗരത്തില്‍ ഒരാഴ്ചയ്ക്കിടെ പശുവിന്റെ കുത്തേറ്റു മരിക്കുന്ന രണ്ടാമത്തെയാളാണ് താക്കൂര്‍. സുഹൃത്തിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന താക്കൂറിനെ പശു കുത്തിവീഴത്തുകയായിരുന്നു. പശുവിന്റെ കൊമ്പ് നെഞ്ചില്‍ തറച്ചു കയറിയാണ് മരണം.
ഓഗസ്റ്റ് 31ന് ഇതേ നഗരത്തില്‍ മറ്റൊരിടത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു മധ്യവയസ്കനും പശുവിന്റെ കുത്തേറ്റു മരിച്ചിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.