|    May 29 Mon, 2017 11:30 am
FLASH NEWS

ഗുജറാത്തില്‍ ജയില്‍ച്ചാട്ടം; 11 തടവുകാര്‍ രക്ഷപ്പെട്ടു

Published : 15th November 2015 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തിലെ ദഹേദ് സബ്ജയിലില്‍ നിന്ന് 11 വിചാരണത്തടവുകാര്‍ രക്ഷപ്പെട്ടു. ഗാര്‍ഡുകളെ ആക്രമിച്ചാണ് ഇവര്‍ രക്ഷപ്പെട്ടതെന്നു സംസ്ഥാന ഡിജിപി പി സി താക്കൂര്‍ പറഞ്ഞു. ഇവരില്‍ ഒരാളെ ജയിലധികൃതര്‍ പിന്നീടു പിടികൂടി. രക്ഷപ്പെടുമ്പോള്‍ ഇയാള്‍ക്കു പരിക്കേറ്റിരുന്നു. തടവുകാരില്‍ ഒരാള്‍ നെഞ്ചുവേദന അഭിനയിച്ച് ബാരക്ക് തുറക്കാന്‍ ഗാര്‍ഡിനോടാവശ്യപ്പെട്ടു. ഇതനുസരിച്ച് ബാരക്ക് തുറന്നപ്പോള്‍ തടവുകാര്‍ ഗാര്‍ഡിനെ ആക്രമിക്കുകയായിരുന്നു. മറ്റു ഗാര്‍ഡുകളെയും തടവുകാര്‍ ആക്രമിക്കുകയും അവരുടെ രണ്ട് റൈഫിളുകള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന് താക്കൂര്‍ പറഞ്ഞു. എന്നാല്‍ ജയിലിന്റെ ചുറ്റുമതില്‍ ചാടിക്കടന്നാണോ തടവുകാര്‍ രക്ഷപ്പെട്ടതെന്നു വ്യക്തമല്ല. തടവുകാരെ പിടികൂടാന്‍ നിരവധി പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day