|    Mar 25 Sat, 2017 9:15 pm
FLASH NEWS

ഗുജറാത്തില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

Published : 17th September 2016 | Posted By: mi.ptk

beaten-to-death

അഹമ്മദാബാദ്: പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോസംരക്ഷകര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് അയൂബ്(29) ആണ് വെള്ളിയാഴ്ച മരിച്ചത്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. മുഹമ്മദ് അയൂബും സുഹൃത്ത് സമീര്‍ ഷെയ്ഖും ചേര്‍ന്ന് ഒരു വാഹനത്തില്‍ പശുവിനെയും കിടാവിനെയും കൊണ്ടുപോകുന്നതിനിടെ അയൂബിനെയും സുഹൃത്തിനെയും ഒരു സംഘം ആളുകള്‍ പിന്‍തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് അയൂബിന്റെ സുഹൃത്ത് സമീറിനെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ അയൂബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, അനധികൃതമായി പശുവിനെ കടത്തിയെന്നാരോപിച്ച് അയൂബിനും സമീറിനുമെതിരെ മൂന്ന് ഗോരക്ഷാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. അയൂബിനെ മര്‍ദ്ദിച്ച സംഘത്തില്‍പെട്ടവരാണ് പരാതി നല്‍കിയതെന്ന് അയൂബിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

(Visited 292 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക