|    Dec 17 Mon, 2018 7:55 am
FLASH NEWS
Home   >  National   >  

ഗുജറാത്തില്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

Published : 5th June 2018 | Posted By: mtp rafeek


അഹ്മദാബാദ്: ഗുജറാത്തിലെ കച്ചിന് സമീപം വ്യോമസേനയുടെ ജാഗ്വാര്‍ ആക്രമണ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. ജാംനഗര്‍ വ്യോമതാവളത്തില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം തൊട്ടടുത്ത ഗ്രാമത്തിലെ പാടത്താണ് തകര്‍ന്നുവീണത്. താഴെ പുല്ലുമേഞ്ഞുകൊണ്ടിരിക്കുകയായിരുന്ന പശുക്കളും അപകടത്തില്‍ ചത്തു.

എയര്‍ കോമഡോര്‍ സഞ്ജയ് ചൗഹാനാണ് വിമാനം ഓടിച്ചിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പാടത്ത് ചിതറിക്കിടക്കുകയാണ്. കഴിഞ്ഞ മാസം അസമിലെ മജൂലി ദ്വീപില്‍ വ്യോമസേനാ കോപ്ടര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss