|    Jul 24 Mon, 2017 12:24 pm
FLASH NEWS
Home   >  News now   >  

ഗുജറാത്തിലെ ഭീകരാവസ്ഥയ്ക്ക് കാരണം നരേന്ദ്ര മോഡി – രാഹുല്‍ ഗാന്ധി

Published : 2nd August 2016 | Posted By: sdq

ന്യൂഡല്‍ഹി: രൂക്ഷമായ ദലിത് പ്രക്ഷോഭത്തെ തുടര്‍ന്ന് ബിജെപിയിലെ ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഗുജറാത്തില്‍ നിലനില്‍ക്കുന്ന ഭീകരാവസ്ഥയുടെ കാരണം മോഡിയുടെ 13 വര്‍ഷത്തെ ഗുജറാത്ത് ഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഇന്നത്തെ സംഘര്‍ഷാവസ്ഥയുടെ പൂര്‍ണ ഉത്തരവാദിത്തം മോഡിക്കാണ്. മോഡിയുടെ പിന്‍ഗാമിയായി വന്ന് വെറും രണ്ടു വര്‍ഷം മുഖ്യമന്ത്രിയായ ആനന്ദിബെന്‍ പട്ടേലിനല്ല ഗുജറാത്ത് കത്തുന്നതിന്റെ ഉത്തരവാദിത്തം എന്നും രാഹുല്‍ പറഞ്ഞു.
ആനന്ദി ബെന്‍ പട്ടേലിന്റെ ബലിയാടാക്കി മുഖം രക്ഷിക്കാന്‍ ബിജെപിക്കാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക