|    Jan 19 Thu, 2017 5:43 am
FLASH NEWS

ഗുജറാത്തിലെ തെരുവുകളില്‍ പശുക്കളുടെ ജഡം കുന്നുകൂടുന്നു

Published : 5th October 2016 | Posted By: SMR

അഹ്മദാബാദ്: ദലിത് സമുഹം രണ്ടുമാസമായി പശുക്കളുടെ ജഡം സംസ്‌കരിക്കുന്നത് നിര്‍ത്തിവച്ചതിനാല്‍ ഗുജറാത്ത് നഗരങ്ങളിലെ റോഡരികില്‍ പശുക്കളുടെ ജഡങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നതായി വിദേശപത്രം. കഴിഞ്ഞ ജൂലൈയില്‍ പശുക്കളെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ പശു രക്ഷകര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ദലിതര്‍
പശുക്കളുടെ ജഡം സംസ്‌കരിക്കുന്നത് നിര്‍ത്തിയത്.
ദലിതുകളെ മര്‍ദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന വ്യാപകമായി ദലിതുകള്‍ പ്രക്ഷോഭം നടത്തുകയായിരുന്നു. നൂറ്റാണ്ടുകളായി ചെയ്തുവരുന്ന കുലത്തൊഴില്‍ ചെയ്തതിനാണ് യുവാക്കളെ മര്‍ദിച്ചത്. ചത്ത പശുവിന്റെ തൊലിയുരിക്കുന്ന ജോലി നിര്‍വഹിച്ചിരുന്ന 49കാരനായ സോമാദായി യുകാഭായി മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ പട്ടിണി കിടന്നുമരിച്ചാലും ഇനി ഈ പണി ചെയ്യില്ല. മൂന്ന് മക്കളുള്ള അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഹ്മദാബാദ് നഗരത്തിലെ തെരുവുകളില്‍ പശുക്കളുടെ ജഡങ്ങള്‍ നായകള്‍ ഭക്ഷിക്കുകയാണ്. ഞങ്ങളുടെ അഭിമാനം രക്ഷിക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയത.് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലും രണ്ട് അയല്‍ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെ അവഗണിക്കാന്‍ സാധിക്കാത്ത ദലിത് വോട്ടുകളെക്കുറിച്ച് ബിജെപി ആശങ്കയിലാണ്.
ഒരു വശത്ത് സാമ്പത്തിക ചൂഷണവും മറുവശത്ത് ദലിത് മര്‍ദനവും ദലിത് സമൂഹത്തെ പ്രത്യേകിച്ച് യുവാക്കളെ നിരാശരാക്കിയിരിക്കുകയാണ്. 35കാരനായ അഭിഭാഷകന്‍ മേവാനി അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക