ഗുജറാത്തിന് വിജയം
Published : 20th May 2016 | Posted By: SMR
കാണ്‍പൂര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കൊ ല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ആറ് വിക്കറ്റ് വിജയം.13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തി ല്‍ 125 റണ്‍സാണ് ഗുജറാത്ത് നേടിയത്.
ഗുജറാത്തിന്റെ എട്ടാമത്തെ വിജയമാണിത്.സുരേഷ് റെയ്ന(36 പന്തില്‍ 53)റണ്‍സും രവീന്ദ്ര ജഡേജ(10 പന്തില്‍ 11)റണ്‍ സും നേടി. റെയ്നയാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു.
വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഗൗതം ഗംഭീര്‍(8),മനീഷ് പാണ്ഡ്യെ(1),സാകിബുല്‍ ഹസന്(3) എന്നിവര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.യുസുഫ് പത്താന്(36),റോബിന് ഉത്തപ്പ(25),പിയ്യൂസ് ചൗള(11),സൂര്യകുമാര്‍ യാദവ്(17) എന്നിവരാണ് കൊല്‍ക്കത്തയെ ഭേദപെട്ട സ്കോറിലെത്തിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.