|    Jul 25 Tue, 2017 6:31 pm
FLASH NEWS
Home   >  National   >  

ഗുജറാത്തിന്റെ ദുര്‍ഗന്ധം ആസ്വദിക്കാന്‍ അമിതാബ് ബച്ചന് ദലിതരുടെ ക്ഷണം

Published : 13th September 2016 | Posted By: mi.ptk

14341404_1783988685218242_499257915_n

ഗുജറാത്തിന്റെ സുഗന്ധം എന്ന പേരില്‍ പ്രചാരണ പരിപാടിക്ക് ഇറങ്ങിയ അമിതാബ് ബച്ചനെതിരെ ദലിത് സംഘടനകളുടെ പ്രതിഷേധം. ഗുജറാത്ത് സര്‍ക്കാരിന്റെ ടൂറിസം പ്രചാരണപരിപാടിയുടെ അംബാസിഡര്‍കൂടിയായ ബച്ചനെതിരെ ഗുജറാത്തിന്റെ ദുര്‍ഗന്ധം എന്ന പേരില്‍ പോസ്റ്റ്കാര്‍ഡ് പ്രചാരണം ആരംഭിക്കാന്‍ ഉനയിലെ ദലിത് അത്യാചാര്‍ ലദത് സമിതി തീരുമാനിച്ചു. ഗുജറാത്തിന്റെ ദുര്‍ഗന്ധം-ബദ്ഗു ഗുജറാത്തി എന്നെഴുതിയ പോസ്റ്റ്കാര്‍ഡ് മുംബൈയിലെ അമിതാബ് ബച്ചന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കാനാണ് സംഘടനയുടെ തീരുമാനം. ഉന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പശുക്കളുടെ ജഡം അഴുകുന്ന ഗുജറാത്തിന്റെ ഗന്ധം ആസ്വദിക്കാന്‍ ക്ഷണിച്ചുകൊണ്ടാണ് കത്തുകള്‍ അയക്കുന്നത്. പശുവിന്റെ തുകല്‍ കൈവശം വച്ചു എന്നാരോപിച്ച് ദലിത് യുവാക്കളെ ഗോ രക്ഷകര്‍ മര്‍ദ്ദിച്ചതിനെതുടര്‍ന്ന് ചത്ത പശുക്കളെ ഇനിമേല്‍ കൈകാര്യം ചെയ്യില്ലെന്ന് ദലിതര്‍ തീരുമാനമെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖുശ്ബു ഗുജറാത്ത് കി(ഗുജറാത്തിന്റെ സുഗന്ധം)എന്ന പേരില്‍ പ്രചാരണ പരിപാടി ആരംഭിച്ച അമിതാബ് ബച്ചനെ പശുക്കളുടെ ജഡം അഴുകുന്ന ഗന്ധം ആസ്വദിക്കാന്‍ ദലിത് സംഘടനകള്‍  ഉനയിലേക്ക് ക്ഷണിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക