|    Mar 28 Tue, 2017 8:02 am

ഗീലാനിയുടെ ഹരജി തള്ളി

Published : 4th April 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് പോലിസ് പിടിച്ചെടുത്ത തന്റെ മൊബൈല്‍ഫോണ്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫ. എസ് എ ആര്‍ ഗീലാനി സമര്‍പിച്ച ഹരജി കോടതി തള്ളി. മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പോലിസ് അറിയിച്ചു. തുടര്‍ന്നാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍വിന്ദര്‍സിങ് ഹരജി തള്ളിയത്. എന്നാല്‍, ഗീലാനിയുടെ കാര്‍ ഉള്‍പ്പെടെയുള്ള മറ്റു വസ്തുക്കള്‍ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ അഫ്‌സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരിലാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day