|    Oct 22 Sun, 2017 6:38 am
Home   >  Todays Paper  >  page 7  >  

ഗീലാനിയുടെ അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ പുറത്താക്കി

Published : 2nd August 2017 | Posted By: fsq

 

ജമ്മു: ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ അഭിഭാഷകന്‍ ദേവിന്ദര്‍ സിങ് ബെഹാലിനെ ജമ്മു ബാര്‍ അസോസിയേഷന്‍ പുറത്താക്കി. കശ്മീര്‍ താഴ്‌വരയില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ബെഹാലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പുറത്താക്കല്‍.ബെഹാലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ ഉടനെ അറിയിപ്പൊന്നും നല്‍കാതെ അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് ജമ്മു ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ബി എസ് സലാതിയ അറിയിച്ചു.  ബെഹാലിന്റെ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ത്യാവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ ബെഹാല്‍ വിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക