|    Dec 11 Tue, 2018 10:09 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗീറൈസ് റസ്റ്റാറണ്ട് ദുബയിലും ആരംഭിച്ചു

Published : 6th December 2018 | Posted By: ke

ദുബയ്: മലയാളിയുടെ ഉടമസ്ഥതയിലുള്ള ഗീ റൈസ് റസ്റ്റാറണ്ട് ദുബയിലും പ്രവര്‍ത്തനം ആരംഭിച്ചു. ദുബയ് എയര്‍പോര്‍ട്ട് റോഡിലുള്ള ഫ്‌ളോറ ഹോട്ടലിലാണ് മലബാര്‍ വിഭവങ്ങളുമായി പ്രവര്‍ത്തനം തുടങ്ങിയത്. വലിയ എല്‍ഇഡി സൗകര്യങ്ങളോടെയുള്ള ഹാളിലാണ് റസ്റ്റാറണ്ട് പ്രവര്‍ത്തിക്കുന്നത്. അബുദബിയിലും മുസഫയിലും പ്രവര്‍ത്തിക്കുന്ന ഗീ റൈസ് റസ്റ്റാറണ്ട് ആദ്യമായാണ് ദുബയിലെത്തുന്നത്. അറബിക്ക്, ഫ്രഞ്ച് വിഭവങ്ങളും മലബാര്‍ ഭക്ഷ്യ വിഭവങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംഡി. എംപി ഫൈസല്‍ ഷെഫ് മാലിക് ബാഷ, മാനേജര്‍ വിജോ കെ വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss