|    Feb 23 Fri, 2018 12:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗീബല്‍സിന്റെ മുന്‍ സെക്രട്ടറിപോംസെല്‍ അന്തരിച്ചു

Published : 31st January 2017 | Posted By: fsq

 

ബെര്‍ലിന്‍: നാസി ജര്‍മനിയുടെ പ്രചാരണ വിഭാഗം തലവന്‍ ജോസഫ് ഗീബെല്‍സിന്റെ മുന്‍ സെക്രട്ടറി ബ്രണ്‍ഹില്‍ഡ് പോംസെല്‍ (106) അന്തരിച്ചു. 20ാം നൂറ്റാണ്ടിലെ കുപ്രസിദ്ധ യുദ്ധകുറ്റവാളികളിലൊരാളായ ഗീബെല്‍സുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1911ല്‍ ജനിച്ച പോംസെല്‍ കൗമാരകാലത്ത് ജൂത ഇന്‍ഷൂറന്‍സ് ബ്രോക്കറുടെ റൈറ്ററായാണ് ജോലി നോക്കിയിരുന്നത്. പിന്നീട് നാസി പാര്‍ട്ടിയില്‍ സമാന ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 1933ല്‍ നാസികള്‍ അധികാരത്തിലേറിയതോടെയാണ് ജര്‍മന്‍ റേഡിയോയില്‍ ജോലി ലഭിക്കുന്നതിനായി ഇവര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. എന്നിരുന്നാലും താന്‍ എല്ലായ്‌പ്പോഴും അരാഷ്ട്രീയക്കാരിയായിരുന്നുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ടൈപ്പിസ്റ്റ് എന്ന നിലയിലുള്ള കഴിവാണ് നാസികളുടെ പ്രചാരണവിഭാഗം മന്ത്രിയായിരുന്ന ഗീബെല്‍സിന്റെ സെക്രട്ടറി പദവിയിലെത്തിച്ചത്. യുദ്ധം കൊടുമ്പിരികൊണ്ട 1942ലായിരുന്നു ഇത്.നാസി ഭരണകൂടത്തിലെ ജീവിച്ചിരുന്ന അവസാന ജീവനക്കാരിയായിരുന്നു ഇവര്‍. ഹോളോക്കാസ്റ്റിനിടെ 60 ലക്ഷം ജൂതര്‍ കൊല്ലപ്പെട്ടെന്ന കാര്യം തനിക്കറിയില്ലെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു ജര്‍മന്‍ ജീവിതം എന്ന ഡോക്യുമെന്ററിയില്‍ അവര്‍ വ്യക്തമാക്കിയത്. താന്‍ തെറ്റുകാരിയാണെന്നു കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന സമയത്ത് സോവിയറ്റ് സൈന്യത്തിന്റെ പിടിയിലായ പോംസെല്‍ അഞ്ചു വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss