|    Jan 20 Fri, 2017 1:21 pm
FLASH NEWS

ഗീത ഗോപിനാഥിന്റെ നിയമനം: പിബിക്ക് അതൃപ്തി; ഇടപെടില്ല

Published : 1st August 2016 | Posted By: SMR

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ സിപിഎം പോളിറ്റ്ബ്യൂറോ ഇടപെടില്ല. എന്നാല്‍ ഉദാര സാമ്പത്തികനയം പിന്തുടരുന്ന ഗീതയെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഉപദേഷ്ടാവാക്കിയതില്‍ ഡല്‍ഹിയില്‍ ഇന്നലെ സമാപിച്ച പിബി യോഗം അതൃപ്തി അറിയിച്ചു.
ഗീത ഗോപിനാഥിന്റെ നിയമനത്തിനെതിരേ കേന്ദ്ര നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പിബിയില്‍ ഇതുസംബന്ധിച്ചു ചര്‍ച്ചനടന്നത്. അതൃപ്തിയുണ്ടെങ്കിലും വിഷയത്തില്‍ ഇടപെട്ട് തിരുത്തല്‍ നിര്‍ദേശം നല്‍കില്ല. സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനത്തില്‍ പാര്‍ട്ടിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നാണ് പോളിറ്റ്ബ്യൂറോയുടെ നിലപാട്.
നവ ലിബറല്‍ ആശയങ്ങളുടെ പ്രചാരകകൂടിയായ ഗീത ഇടതുപക്ഷ സര്‍ക്കാരിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുകയും ഉപദേശം നല്‍കുകയും ചെയ്യുകയെന്നത് അംഗീകരിക്കാനാവില്ലെന്നു ചില അംഗങ്ങള്‍ വാദിച്ചു.  എന്നാല്‍, അതാതു സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനൊത്തു തന്നെയാവണം ഉപദേശകരെ നിശ്ചയിക്കേണ്ടതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം. നിയമനത്തില്‍ ഇടപെടേണ്ടതില്ലെന്നു വ്യക്തമാക്കിയ അംഗങ്ങള്‍ പോലും ഗീത ഗോപിനാഥിന്റെ ആശയങ്ങളോട് എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെടുന്നത് തെറ്റായ സന്ദേശം നല്‍കും. അതിനാല്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടില്‍ പോളിറ്റ്ബ്യൂറോ എത്തിച്ചേരുകയായിരുന്നു.
അതിനിടെ, വിഎസിന്റെ പദവി സംബന്ധിച്ചും അദ്ദേഹത്തിനു സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം നല്‍കുന്നതിനെക്കുറിച്ചും പിബിയില്‍ ചര്‍ച്ച നടന്നു.  വിഎസിനെതിരേയുള്ള പരാതി അന്വേഷിക്കുന്ന പിബി കമ്മീഷന്റെ യോഗം ഉടനെ വിളിച്ചുചേര്‍ത്ത് തുടര്‍നടപടി ചര്‍ച്ചചെയ്യാനും തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക