|    Nov 24 Fri, 2017 11:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗീത ഗോപിനാഥിനെ നിയമിച്ചത് പാര്‍ട്ടിയല്ല: യെച്ചൂരി

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും സിപിഎം കേന്ദ്ര നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗീത ഗോപിനാഥ് ഈ സ്ഥാനത്ത് തുടരേണ്ടതുണ്ടോയെന്നു തീരുമാനിക്കേണ്ടതും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്.
നവ ഉദാരനയങ്ങള്‍ പിന്തുടരുന്ന ഗീതയെ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ടെങ്കിലും ഒരു കാരണവശാലും ഇടതുപക്ഷ സാമ്പത്തിക നയത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇടതു സാമ്പത്തിക നയത്തെക്കുറിച്ച് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് ഒരു മാറ്റവും സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ ഉണ്ടാവില്ലെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക