|    Mar 23 Thu, 2017 4:06 pm
FLASH NEWS

ഗീതാ ഗോപിനാഥ് തലസ്ഥാനത്ത്; എന്ത്തരം ഉപദേശം നല്‍കണമെന്ന് പിന്നീട് തീരുമാനിക്കും

Published : 3rd October 2016 | Posted By: mi.ptk

geetha-gopinadh1

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിയി നിയമിതയായ ഗീതാ ഗോപിനാഥ് തിരുവനന്തപുരത്തെത്തി. ആദ്യം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാരിന് എന്ത് തരം ഉപദേശം നല്‍കണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയാണ് ഗീതാ ഗോപിനാഥ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ പ്രതിഫലമില്ലാതെയാണ് ഗീതയെ നിയമിച്ചത്. ഗീതയുടെ നിയമനം ചില അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് പുതിയ സാമ്പത്തിക നയങ്ങളെക്കുറിച്ച് വിദഗ്ധാഭിപ്രായം തേടാനാണ് ഗീതാ ഗോപിനാഥിനെ നിയമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിസഭാംഗങ്ങളുമായും ധന,ആസുത്രണ വകുപ്പ് ഉന്നതോദ്യോഗസ്ഥരുമായും ഗീതാ ഗോപിനാഥ് ചര്‍ച്ച നടത്തും.

(Visited 273 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക