|    Jan 20 Fri, 2017 9:48 pm
FLASH NEWS

ഗീത ഗോപിനാഥിന്റെ നിയമനം; എതിര്‍പ്പുണ്ടെങ്കിലും ഇടപെടില്ലെന്ന് പോളിറ്റ് ബ്യൂറോ

Published : 31st July 2016 | Posted By: mi.ptk

geetha-gopinadh1

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ എതിര്‍പ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് പോളിറ്റ് ബ്യൂറോ. സംസ്ഥാനസര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും ഗീത ഗോപിനാഥിന്റെ നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടില്ലെന്നും പോളിറ്റ് ബ്യൂറോ യോഗത്തില്‍ പറഞ്ഞു.
ഗീത ഗോപിനാഥിന്റെ നിയമനത്തില്‍ അതൃപ്തിയറിയിച്ച് വിഎസ് പിബിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നിയമനത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ഉപദേഷ്ടാവ് പദവിയിലാണ് നിയമനമെങ്കിലും വിവിധ അന്താരാഷ്ട്ര ഏജന്‍സികളുമായി ബന്ധം പുലര്‍ത്തുന്നതിന് സഹായകമാവാനാണ് ഗീത ഗോപിനാഥിനെ നിയമിച്ചതെന്നാണ് പിണറായി വിജയനും സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വത്തിന് നല്‍കിയ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക