ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധം: യൂത്ത്ഫ്രണ്ട് (എം)
Published : 9th April 2018 | Posted By: mi.ptk

കോട്ടയം: ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്ത പോലീസ് നടപടി ജനാധിപത്യവിരുദ്ധമെന്ന് യൂത്ത് ഫ്രണ്ട് (എം). എസ് സി/എസ് ടി പീഡന നിരോധന നിയമം പുന:സ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്നാവശ്യപ്പെട്ടും, രാജ്യത്ത് വര്‍ധിച്ച് വരുന്ന ദലിത് പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ സമരം പ്രഖ്യപിച്ചതിന്റെ പേരില്‍ ,ഭീകര സംഘടനകളെ കൈകാര്യം ചെയ്യുന്ന പോലെ ദലിത് നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്നും, ദളിത് സമരങ്ങളെ അടിച്ചമര്‍ത്താനുളള നീക്കം അപലപനീയം ആണെന്നും യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിസന്റ് സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.