ഗീതാഗോപിനാഥിന് പിന്തുണയുമായി പി സി ജോര്‍ജ്
Published : 29th July 2016 | Posted By: SMR
കൊല്ലം: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരവേ നിയമനത്തെ അനുകൂലിച്ച് പി സി ജോര്‍ജ് എംഎല്‍എ. ഒരു പരിജ്ഞാനവുമില്ലാത്ത ഷാഫി മേത്തറെ മുഖ്യമന്ത്രിയുടെ ഉപദേശകരാക്കിയ യുഡിഎഫുകാരാണ് ഗീതാ ഗോപിനാഥിനെതിരേ തിരിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രി തോമസ് ഐസക് ധനതത്വശാസ്ത്ര വിദഗ്ധനാണെങ്കിലും പാല്‍പ്പായസത്തിനു മധുരം ഇത്തിരി കൂടുന്നത് നല്ലതാണ്. അവര്‍ക്കു സേവനം ചെയ്യാന്‍ കഴിയുമെങ്കില്‍ അതിനെ എന്തിനു എതിര്‍ക്കണമെന്നു ജോര്‍ജ് കൊല്ലത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ ചോദിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.