|    Dec 11 Tue, 2018 6:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗില്‍ജിത് ബാള്‍ട്ടിസ്താന്‍: പാകിസ്താനോട് വിശദീകരണം തേടി

Published : 28th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനോട് ഇന്ത്യ വിശദീകരണം തേടി. ഇന്ത്യയിലെ പാക് ഉപസ്ഥാനപതി സയ്യിദ് ഹൈദര്‍ ഷായെ വിളിപ്പിച്ചാണു വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയത്.
ഗില്‍ജിത് പാകിസ്താനെ പാകിസ്താന്റെ അഞ്ചാമത് പ്രവിശ്യയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. നാലു പ്രവിശ്യകളിലെ ജനങ്ങള്‍ക്കുള്ള അധികാരം ഗില്‍ജിത് ബാള്‍ട്ടിസ്താനിലെ ജനങ്ങള്‍ക്കും നല്‍കുന്ന തരത്തിലാണ് പാകിസ്താന്റെ ഉത്തരവ്. ഗില്‍ജിത് ബാള്‍ട്ടിസ്താനടക്കം ജമ്മുകശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അധിനിവേശത്തിലൂടെ മേഖലയിലെ തല്‍സ്ഥിതി മാറ്റാനുള്ള പാക് നടപടിക്ക് അടിസ്ഥാനമില്ലെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss