|    Jul 17 Tue, 2018 10:48 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ബിനു 77 മണിക്കൂര്‍ പ്രസംഗം തുടങ്ങി

Published : 6th September 2017 | Posted By: fsq

 

കോട്ടയം: യൂനിവേഴ്‌സല്‍ വേള്‍ഡ് റെേക്കാഡും ഗിന്നസ് റെക്കോഡും ലക്ഷ്യമിട്ട് ബിനു കണ്ണന്താനം പ്രസംഗം തുടങ്ങി. തുടര്‍ച്ചയായി 77 മണിക്കൂര്‍ പ്രസംഗിച്ച് റെക്കോര്‍ഡ് സ്വന്തമാക്കാനാണ് പേഴ്‌സനാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനറും എഴുത്തുകാരനുമായ ബിനു കണ്ണന്താനത്തിന്റെ ശ്രമം. എങ്ങനെ ജീവിതം വിജയകരമാക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി നാലു പകലും മൂന്നു രാത്രിയും തുടര്‍ച്ചയായി പ്രസംഗിക്കുന്നതിനു യൂനിവേഴ്‌സല്‍ റെക്കോര്‍ഡില്‍ നിന്നും ഗിന്നസ് റെക്കോര്‍ഡില്‍ നിന്നും അനുമതി ലഭിച്ചു. ഏഴു വര്‍ഷത്തെ പരിശ്രമത്തിനു ശേഷമാണ് റെക്കോഡിനായി തയ്യാറെടുത്തതെന്ന് ബിനു പറയുന്നു. ആറു മണിക്കൂര്‍ ഇടവിട്ട് 30 മിനിറ്റ് വിശ്രമിക്കാന്‍ അനുമതിയുണ്ട്. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി പ്രസംഗിക്കും. ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രതിനിധികള്‍ ഓണ്‍ലൈനിലാണ് നിരീക്ഷിക്കുന്നത്. 75 മണിക്കൂര്‍ 32 മിനിറ്റാണ് നിലവിലെ ലോക റെക്കോഡ്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഇന്നലെ രാവിലെ 9നു മാരത്തണ്‍ പ്രസംഗം ആരംഭിച്ചു. സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാ. തോമസ് കമ്പിയില്‍ അധ്യക്ഷത വഹിച്ചു. 8ന് ഉച്ചക്ക് 2നു സമാപന സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കലക്ടര്‍ ബി എസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തും. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss