|    Nov 17 Sat, 2018 2:42 pm
FLASH NEWS

ഗിന്നസ് ബുക്കില്‍ ഇടംനേടി പികെഎംഎം എച്ച്എസ്എസിലെ മൂന്ന് വിദ്യാര്‍ഥികള്‍

Published : 17th October 2018 | Posted By: kasim kzm

എടരിക്കോട്: രാജ്യത്തെ വിവിധ സ്‌കൂളുകളില്‍നിന്ന് പ്ലസ്‌വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സയന്‍സ് വിദ്യാര്‍ഥികളെ ഉള്‍പെടുത്തി മുംബൈ ഐഐടിയില്‍ നടന്ന സ്റ്റുഡന്‍സ് സോളാര്‍ അംബാസിഡേഴ്്‌സ്”വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി 5,700 വിദ്യാര്‍ഥികള്‍ ഒന്നിച്ച് സോളാര്‍ വിളക്ക് തെളിയിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി. ഇതില്‍ പങ്കെടുത്ത പികെഎംഎം ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ഥികളായ ഫില്‍ദ ടി കെ, മുഹമ്മദ് ഷദീദ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവര്‍ സ്‌കൂളിന്റെയും ജില്ലയുടെയും അഭിമാനമായി മാറി. സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകി അനുഭവങ്ങള്‍ പങ്കുവച്ചു.
അനുമോദന ചടങ്ങ് മാനേജര്‍ ബഷീര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. അക്കാദമിക് കണ്‍വീനര്‍ പി എം ആശിഷ്, അബിതാകുമാരി, ഹബീബ് കെ, അനീഷ് സി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss