|    Jan 21 Sat, 2017 3:34 am
FLASH NEWS

ഗിന്നസില്‍ ഇടം ഉറപ്പിച്ച് വിദ്യാര്‍ഥികളുടെ സാലഡ്

Published : 10th October 2016 | Posted By: SMR

കൊച്ചി: ഗിന്നസ് റെക്കോഡില്‍ ഇടംപിടിക്കാന്‍ മുട്ടസാലഡുമായി വിദ്യാര്‍ഥികള്‍. എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥിനികളാണ് 814.58 അടി നീളത്തില്‍ മുട്ടസാലഡ് ഒരുക്കി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം ഉറപ്പിച്ചിരിക്കുന്നത്. 200 കിലോ പച്ചക്കറികള്‍, ആറായിരത്തോളം മുട്ടകള്‍, വിവിധതരം സോസുകള്‍ എന്നിവ ചേര്‍ത്താണ് സാലഡ് തയ്യാറാക്കിയത്.
ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഹരിതോല്‍സവം പരിപാടിയുടെ ഭാഗമായാണ് നീളന്‍ മുട്ടസാലഡ് തയ്യാറാക്കിയത്. സെന്റ് തെരേസാസ് കോളജിലെ 100 വിദ്യാര്‍ഥിനികള്‍, ദ എഗ് സ്‌റ്റോപ്പില്‍നിന്നുള്ള 20 ഷെഫുമാര്‍, ഇരുനൂറോളം വോളന്റിയേഴ്‌സ് എന്നിവര്‍ നിര്‍മാണത്തില്‍ പങ്കാളികളായി. 1000 അടി നീളത്തില്‍ മുട്ടസാലഡ് നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സ്ഥലപരിമിതി വില്ലനായപ്പോള്‍ 814.58 അടി യാക്കി ചുരുക്കുകയായിരുന്നു. പക്ഷേ, നിലവിലെ 625 അടി നീളത്തില്‍ യുഎസിലെ മിഷിഗണില്‍ നിന്നുള്ള റെക്കോഡ് തകര്‍ക്കാന്‍ ഇതു ധാരാളമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക