|    Oct 20 Sat, 2018 3:10 am
FLASH NEWS
Home   >  National   >  

ഗാസിയാബാദിലെ ഹജ്ജ് ഹൗസ് തകര്‍ക്കാന്‍ യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നു: സമാജ്‌വാദി പാര്‍ട്ടി നേതാവ്

Published : 7th September 2017 | Posted By: shadina sdna

ലക്‌നൗ: ഗാസിയാബാദിലെ ഹജ്ജ് ഹൗസ് തകര്‍ക്കാന്‍ യുപിയിലെ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് നഹര്‍ സിങ് യാദവ് രംഗത്ത്. ഈ കെട്ടിടം തകര്‍ക്കുമെന്ന ഉറച്ചു നിലപാടിലാണ് യോഗി സര്‍ക്കാറെന്നും ഹജ്ജ് ഹൗസ് തകര്‍ക്കണമെന്ന് ബിജെപി ലക്ഷ്യമിടുന്നതു കൊണ്ടാണ് ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്ന കേസില്‍ സര്‍ക്കാര്‍ വാദം സമര്‍പ്പിക്കാത്തതെന്നും നഹര്‍ സിങ് പറഞ്ഞു. ഹജ്ജ് ഹൗസ് പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹിന്ദോണ്‍ നദിയില്‍ നിന്നും ഏറെ അകലെയായാണ് ഹജ്ജ് ഹൗസ് സ്ഥിതി ചെയ്യുന്നതെന്നും ഈ പ്രദേശം വെള്ളപ്പൊക്ക മേഖലയല്ലെന്നും യാദവ് അവകാശപ്പെടുന്നു. 2016ല്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെയാണ് ഗാസിയാബാദിലെ ഹജ്ജ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഹജ്ജിന് പോകുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഖിലേഷ് സര്‍ക്കാര്‍ ഹജ്ജ് ഹൗസ് നിര്‍മിച്ചതെന്നും നഹര്‍ സിങ് യാദവ് പറഞ്ഞു. മുമ്പ് ഹജ്ജ് ഹൗസിന് ക്ലിയറന്‍സ് നല്‍കിയ മുനിസിപ്പല്‍ ബോഡിയും ജലസേചന വകുപ്പും, പൊതുഗതാഗത ഡിപ്പാര്‍ട്ടുമെന്റുമെല്ലാം യോഗി സര്‍ക്കാറിന്റെ സമ്മര്‍ദ്ദം കാരണം ഇപ്പോള്‍ ക്ലിയറന്‍സ് നിരസിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss