|    Jul 24 Mon, 2017 12:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗാസിയാന്‍തെപില്‍ കൊല്ലപ്പെട്ടത് ഭൂരിഭാഗവും കുട്ടികള്‍; ബോംബുധാരിയെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി

Published : 23rd August 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയിലെ 54 പേര്‍ കൊല്ലപ്പെട്ട ഗാസിയാന്‍തെപ് ആക്രമണത്തില്‍ ബോംബുധാരിയായ 12കാരനെ തിരിച്ചറിയാന്‍ ശ്രമം ആരംഭിച്ചു. ഡിഎന്‍എ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് പോലിസ്. കുര്‍ദ് വിവാഹപ്പാര്‍ട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളായിരുന്നെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരില്‍ 29 പേരും 18 വയസ്സില്‍ താഴെയുള്ളവരായിരുന്നു. ഇതില്‍ 22 പേര്‍ 14 വയസ്സിനു താഴെയുള്ളവരാണ്. അതേസമയം, 12നും 14നും ഇടയില്‍ പ്രായമുള്ള ബോംബുധാരിയാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേരത്തേ അറിയിച്ചിരുന്നു. ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്നും അദ്ദേഹം ആരോപിച്ചു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നാണ് ഗാസിയാന്‍തെപ് സ്ഥിതി ചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക