|    Jun 21 Thu, 2018 3:52 pm
FLASH NEWS
Home   >  Pravasi   >  

ഗാര്‍ഹിക പീഡന കേസുകളില്‍ 23% വര്‍ധന

Published : 22nd January 2017 | Posted By: fsq

 

ജിദ്ദ: ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ധിച്ചതായി ദേശീയ മനുഷ്യാവകാശ സമിതി രേഖകള്‍. കഴിഞ്ഞ വര്‍ഷം (ഹിജ്‌റ 1437) 552 കുടുംബ കലഹങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളില്‍ 22.9 ശതമാനമാണ്  വര്‍ധനവുണ്ടായത്. ദേശീയ മനുഷ്യാവകാശ സമിതിയുടെ വാര്‍ഷിക റിപോര്‍ട്ട് പ്രകാരം 295 വനിതകളും 71 പുരുഷന്മാരും 186 കുട്ടികളും കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക പീഡനത്തിനിരയായി. ഇതിന്റെ തൊട്ടു മുന്‍ വര്‍ഷം (ഹിജ്‌റ 1,436) രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 449 ആയിരുന്നു. കുട്ടികള്‍ക്കും വനിതകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവില്‍ നിന്നും കുടുംബത്തിലെ പുരുഷന്‍മാരില്‍ നിന്നും വനിതകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായും കാണാം.റിയാദിലാണ് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക അതിക്രമ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 106 എണ്ണം. ജിസാനില്‍ 70 ഉം മദീനയില്‍ 58ഉം ദമ്മാമില്‍ 47ഉം കുടുംബകലഹങ്ങളുണ്ടായി. ഭര്‍ത്താവിനെതിരേ 148 കേസുകളും ഭാര്യയില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നതായുള്ള ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തവയില്‍ ഉള്‍പ്പെടും. 77 കേസുകള്‍ പിതാവിനെതിരേയും 20 കേസുകള്‍ മാതാവിനെതിരേയുമുള്ളതാണ്. 26 കേസുകള്‍ സഹോദരനെതിരേയും ആറു കേസുകള്‍ മക്കള്‍ക്കെതിരേയും 48 കേസുകള്‍ കുടുംബത്തിനെതിരേയും 19 കേസുകള്‍ വിവാഹ മോചിതയായ ഭാര്യക്കെതിരേയുമാണ് രജിസ്റ്റര്‍ ചെയ്തത്. മറ്റു കേസുകള്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കെതിരേയുള്ളതാണ്. മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 269 എണ്ണം. വിവാഹം തടഞ്ഞ 20 കേസുകളും വിവാഹാഭ്യര്‍ഥനയുമായി ബന്ധപ്പെട്ട 15 കേസുകളും രജിസ്റ്റര്‍ ചെയ്തു.മാതാവിനെ കാണുന്നതില്‍ നിന്നു കുട്ടിയെ വിലക്കിയ 14 കേസുകള്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട 11 അതിക്രമ—ങ്ങള്‍, വിദ്യാഭ്യാസം നിഷേധിച്ചതുമായി ബന്ധപ്പെട്ട 10 കേസുകള്‍, സ്വകാര്യ സ്വത്ത് കൈയേറിയതും ശമ്പള തുക പിടിച്ചെടുത്തതുമായ 10 കേസുകള്‍, ഏഴ് ലൈംഗിക പീഡനങ്ങള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss