|    May 23 Tue, 2017 4:28 pm
FLASH NEWS

ഗാര്‍ഹിക പീഡനത്തിന് മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു

Published : 26th February 2016 | Posted By: SMR

മൂലമറ്റം: ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ചെയ്യുകയും ചെയ്തിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍. പന്നിമറ്റം തുരുത്തി മറ്റത്തില്‍ ടോമി (48) ആണ് അറസ്റ്റിലായത്.
ചേലച്ചുവട് സ്വദേശി ലിസിയെ രണ്ടായിരത്തിലാണ് ടോമി വിവാഹം കഴിക്കുന്നത് .
രണ്ടായിരത്തി ഒന്നു മുതല്‍ ദേഹോപദ്രവം തുടങ്ങിയ ടോമി ,വടി കൊണ്ടും കൈ കൊണ്ടും ഉപദ്രവിക്കുന്നത് കൂടാതെ തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും ചെയ്യുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുക പതിവായിരുന്നു.
ഈ കഴിഞ്ഞ 22ന് തല പിടിച്ച് ഭിത്തിക്കിടിച്ച് തല പൊട്ടി ലിസി (39) തൊടുപുഴ താലൂക്കാശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.
ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉണ്ട്. കാഞ്ഞാര്‍ എസ്‌ഐ കെ ആര്‍ ബിജു, ടോമിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day