|    Mar 25 Sat, 2017 7:36 am
FLASH NEWS

ഗാര്‍ഹിക പീഡനം: കൂടുതലും ശാരീരികം

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: ഗാര്‍ഹിക പീഡനങ്ങളില്‍ കൂടുതലും ശാരീരികമായ പീഡനങ്ങളെന്ന് റിപോര്‍ട്ട്.
സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ ധനസഹായത്തോടെ സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡിന് കീഴില്‍ ഗാര്‍ഹിക പീഡന നിരോധനനിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററുകളുടെ 2015-16 സാമ്പത്തികവര്‍ഷത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. റിപോര്‍ട്ട് ചെയ്യപ്പെട്ട 6051 കേസുകളില്‍ 4940 ശാരീരിക പീഡനവും 1011 ലൈംഗിക പീഡനവുമാണ്.
ഗാര്‍ഹിക പീഡന നിരോധനനിയമം നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത 101 സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍ വഴി സൗജന്യ നിയമസഹായം, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം, കൗണ്‍സലിങ്ങ്, മറ്റ് ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ 2008 മുതല്‍ സാമൂഹികനീതി വകുപ്പിന്റെ ധനസഹായത്തോടുകൂടി നടപ്പിലാക്കിവരുന്നു.
സൗജന്യ നിയമസഹായത്തിനായി സാമൂഹികക്ഷേമബോര്‍ഡ് എല്ലാ സര്‍വീസ് പ്രൊവൈഡിങ് സെന്ററുകളിലും വനിതാ അഡ്വക്കറ്റിനെ നിയമിച്ചിട്ടുണ്ട്.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക