|    Mar 24 Fri, 2017 1:49 am
FLASH NEWS

ഗാര്‍ഹിക പീഡനം: ആരെയും വിചാരണ ചെയ്യാമെന്ന് സുപ്രിംകോടതി

Published : 10th October 2016 | Posted By: SMR

ന്യൂഡല്‍ഹി: 2005ലെ ഗാര്‍ഹിക പീഡന നിയമം സുപ്രിംകോടതി കൂടുതല്‍ കര്‍ക്കശമാക്കി. നിയമത്തിലെ പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന പദം ഒഴിവാക്കി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. ഭര്‍തൃവീട്ടില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ സ്ത്രീയായാലും പ്രായപൂര്‍ത്തി എത്താത്തവരായാലും ശിക്ഷിക്കപ്പെടുന്ന തരത്തിലാണ് നിയമഭേദഗതി വരുത്തിയത്.
സ്ത്രീപീഡനക്കേസില്‍ പ്രതികളായ രണ്ടു പെണ്‍കുട്ടികളെയും ആണ്‍കുട്ടിയെയും ഒരു സ്ത്രീയെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നിയമത്തിലെ പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കിയായിരുന്നു വിധിപ്രസ്താവം. ഇതിനെതിരേ സമര്‍പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രിംകോടതി നിര്‍ണായക ഉത്തരവിറക്കിയത്. ബോംബെ ഹൈക്കോടതി വിധി ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.
2005ലെ നിയമത്തിലെ പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന പ്രയോഗം മാത്രമാണ് ഒഴിവാക്കിയതെന്നും നിയമത്തിലെ മറ്റു വ്യവസ്ഥകള്‍ മാറ്റമില്ലാതെ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക