|    Oct 17 Wed, 2018 11:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗാര്‍ഹിക തൊഴില്‍ മേഖല : കുറഞ്ഞ കൂലിനിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

Published : 20th January 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഗാര്‍ഹിക തൊഴില്‍മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. തുണി അലക്കല്‍, പാത്രം കഴുകല്‍, വീടും പരിസരവും വൃത്തിയാക്കുക, ഭക്ഷണത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും മറ്റും വാങ്ങിക്കൊണ്ടുവരിക, ഭക്ഷണം പാചകംചെയ്യുന്നതിനു സഹായിക്കുക തുടങ്ങിയ ജോലികള്‍ക്ക് ഒരുമണിക്കൂര്‍ ജോലിക്ക് 37.50 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 22.50 രൂപയുമാണു നിശ്ചയിച്ചിരിക്കുന്നത്. ഇവ ഒന്നിച്ചോ ഒന്നില്‍ കൂടുതലോ ജോലിചെയ്യുന്നതിന് എട്ടു മണിക്കൂര്‍ ജോലിക്ക് ദിവസവേതനം 195 രൂപയും പ്രതിമാസ വേതനം 5,070 രൂപയുമാണ് നിരക്ക്്. മറ്റുള്ളവയുടെ നിരക്കുകള്‍ ദിവസവേതനം (എട്ട് മണിക്കൂര്‍ ജോലിക്ക്), പ്രതിമാസ വേതനം എന്ന ക്രമത്തില്‍: കുട്ടികളെ പരിപാലിക്കുക, വിദ്യാലയത്തില്‍ കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്യുക- 201, 5226, പ്രായം ചെന്നവരെയും രോഗികളെയും ഭിന്നശേഷിയുള്ളവരെയും പരിപാലിക്കുക- 201, 5226, കുട്ടികളുടെയും വൃദ്ധരുടെയും പരിപാലനത്തിനൊപ്പം മുകളില്‍ പറഞ്ഞ വീട്ടുജോലികളേതെങ്കിലുമോ ഒന്നിച്ചോ ചെയ്യുന്നതിന്- 201, 5226, ഭക്ഷണം പാചകംചെയ്യുക- 213, 5538, വ്യക്തിയുടെയോ കുടുംബത്തിന്റെയോ താമസവുമായി ബന്ധപ്പെട്ട് വീട്ടിലും പരിസരത്തും മറ്റു ജോലികള്‍ ചെയ്യുന്നതിന്- 195, 5070, വീട്ടില്‍ താമസിച്ച് ഗാര്‍ഹികജോലി ചെയ്യുന്നതിന്- 219, 5694, വാഹന ഡ്രൈവര്‍- 219, 5694, ഗാര്‍ഡനര്‍- 219,5694, ഹോം നഴ്‌സ് (വിദ്യാഭ്യാസ യോഗ്യതയോ വിദഗ്ധ പരിശീലനമോ നേടിയവര്‍) -1) പകല്‍സമയം- 225, 5850, 2) വീട്ടില്‍ താമസിച്ച്- 219, 5694. സെക്യൂരിറ്റി/ വാച്ച്മാന്‍, ഗാര്‍ഡനര്‍ വര്‍ക്കര്‍- 213, 5538.ഈ വേതനത്തിനു പുറമേ ഭക്ഷണവും സൗജന്യമായി നല്‍കണം. അടിസ്ഥാന വേതനത്തിനു പുറമെ സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ വര്‍ധന വന്ന മാസത്തിന്റെ ഒന്നാം തിയ്യതി മുതല്‍ അടിസ്ഥാന വേതനത്തിന്റെ അഞ്ച് ശതമാനം വീതം ക്ഷാമബത്തയായി നല്‍കണം. നാലില്‍ കൂടുതല്‍ പ്രായപൂര്‍ത്തിയായവര്‍ താമസിക്കുന്ന വീടുകളിലെ ജോലികള്‍ ഒരു തൊഴിലാളി മാത്രമാണു ചെയ്യുന്നതെങ്കില്‍ അധികമായി താമസിക്കുന്ന ഓരോ ആള്‍ക്കുവേണ്ടിയും നിശ്ചയിക്കപ്പെട്ട വേതനത്തിന്റെ അഞ്ചു ശതമാനം വീതം പരമാവധി 15 ശതമാനം തുക അധികമായി നല്‍കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss