|    Dec 11 Tue, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗാര്‍ഹികപീഡനത്തെ തുടര്‍ന്നു യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

Published : 21st November 2018 | Posted By: kasim kzm

കളമശ്ശേരി: ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് പോലിസ് അറസ്റ്റ് ചെയ്തു.
കളമശ്ശേരി മൂലോപ്പാടം കാഞ്ഞരത്തിങ്കല്‍ കെ കെ അബ്ദുല്‍ അസീസിന്റെ മകള്‍ സുനിത (27)യുടെ മരണത്തില്‍ ആരോപണവിധേയരായ ഭര്‍ത്താവ് യു സി കോളജ് അറഫ വില്ലയില്‍ സി എ അരുണ്‍ (32), മാതാവ് ലൈല (66), പിതാവ് അബ്ദുര്‍റഹ്മാന്‍ (66) എന്നിവരെയാണു പാലക്കാട് എസ്‌ഐ കെ പി ബാബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സപ്തംബര്‍ 13നു സുനിത ആത്മഹത്യക്ക് ശ്രമിക്കുകയും ഗുരുതരമായ പരിക്കേറ്റ സുനിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സപ്തംബര്‍ 19നു മരണപ്പെടുകയായിരുന്നു.
2014ലായിരുന്നു വിവാഹം. സ്ത്രീധനത്തിന്റെ പേരിലും പെണ്‍കുഞ്ഞുങ്ങള്‍ മാത്രം ജനിച്ചതില്‍ കുത്തുവാക്കുകള്‍ പറഞ്ഞും സുനിതയ്ക്കു വിവാഹസമ്മാനമായി ലഭിച്ച 101 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുവച്ചും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തതായി സുനിതയുടെ പിതാവ് അബ്ദുല്‍ അസിസ് കളമശ്ശേരി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നതായി പോലിസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് കേസെടുത്ത കളമശ്ശേരി പോലിസ് പ്രതികള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം അന്വേഷണം കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ആണ് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതികളെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ് ഐ ബാബു, എഎസ്‌ഐമാരായ ആര്‍ ജയകുമാര്‍, കെ കെ രാജു, സിപിഒമാരായ ജെബി ജോണ്‍, സുനിത എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss