|    May 20 Sun, 2018 9:40 pm
FLASH NEWS
Home   >  National   >  

ഗാര്‍ബ കാണനെത്തിയ ദലിത് യുവാവിനെ തല്ലികൊന്നു

Published : 2nd October 2017 | Posted By: shadina sdna


അഹമ്മദാബാദ്: സുഹൃത്തുക്കളോടൊപ്പം നൃത്തപരിപാടിയായ ഗാര്‍ബ കാണനെത്തിയ ദലിത് യുവാവിനെ തല്ലികൊന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ജയേഷ് സോളങ്കിയാണ് ഗുജറാത്തിലെ ഉയര്‍ന്ന ജാതിക്കാരായ പട്ടേല്‍ സമുദായത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്. ഗാര്‍ബ കാണാനെത്തിയ ജയേഷിനെ പട്ടേല്‍ സമുദായ അംഗങ്ങള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ജയേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പട്ടേല്‍ സമുദായത്തില്‍പെട്ട എട്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മീശവച്ചതിന് കഴിഞ്ഞ ദിവസം ദലിത് യുവാവിന് മര്‍ദനമേറ്റിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss