|    May 25 Thu, 2017 5:56 pm
FLASH NEWS

ഗാബോണ്‍ സംഘര്‍ഷം: ആയിരത്തോളം പേര്‍ അറസ്റ്റില്‍

Published : 3rd September 2016 | Posted By: SMR

ലിബ്രെവില്‍: ഗാബോണില്‍ തിരഞ്ഞെടുപ്പു സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1000ഓളം പേരെ സൈന്യം അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അലി ബോംഗോ നേരിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതാണു സംഘര്‍ഷത്തിലേക്കു നയിച്ചത്. ഫലപ്രഖ്യാപനത്തിനു പിന്നാലെ പ്രതിപക്ഷനേതാവ് ഴാങ് പിങിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രക്ഷോഭം തുടരുന്നതിനിടെ ഴാങ് പിങിന്റെ പാര്‍ട്ടി ആസ്ഥാനത്തിനു നേരെ സുരക്ഷാസൈന്യം വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ആക്രമണത്തെത്തുടര്‍ന്ന് പ്രതിപക്ഷം അന്താരാഷ്ട്ര സഹായം ആവശ്യപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ ബോംഗോയ്ക്ക് 49.8 ശതമാനവും പിങിന് 48.2 ശതമാനവുമാണ് വോട്ട് ലഭിച്ചത്. 5,594 വോട്ടിന്റെ ഭൂരിപക്ഷമാണ് ബോംഗോ നേടിയത്. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് കൃത്രിമം കാണിച്ചതായി ആരോപണമുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പു കൂടുതല്‍ സുതാര്യമാക്കണമെന്ന് യുഎസും യുഎന്നും ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day