|    Oct 23 Mon, 2017 10:05 am
Home   >  Todays Paper  >  page 9  >  

ഗാബോണ്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി ഴാങ് പിങ്

Published : 4th September 2016 | Posted By: SMR

ലിബ്രെവില്‍: ഗാബോണ്‍ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചതായി പ്രതിപക്ഷനേതാവ് ഴാങ് പിങ്. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അലി ബോംഗോ നേരിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് പിങിന്റെ പ്രഖ്യാപനം. 5,594 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ബോംഗോ നേടിയത്. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് കൃത്രിമം കാണിച്ചതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പു ഫലത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1000ഓളം പേരെ സൈന്യം അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം തുടരുന്നതിനിടെ ഴാങ് പിങിന്റെ പാര്‍ട്ടി ആസ്ഥാനത്തിനു നേരെ സുരക്ഷാസൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക