|    Feb 21 Wed, 2018 1:17 am
FLASH NEWS
Home   >  Editpage  >  Second edit  >  

ഗാന്ധി വധവും സവര്‍ക്കറും

Published : 25th January 2017 | Posted By: fsq

 

മഹാത്മാഗാന്ധിയെപ്പോലെ ചര്‍ക്ക തിരിക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച് നമ്മുടെ പ്രധാനമന്ത്രി ഗാന്ധിയേക്കാള്‍ വലിയ ഗാന്ധിയനാവാന്‍ ശ്രമിക്കുന്ന കാലമാണിത്. പക്ഷേ, പാര്‍ലമെന്റ് മന്ദിരത്തില്‍ രാഷ്ട്രപിതാവിന്റെ ഫോട്ടോയ്ക്ക് എതിര്‍വശമുള്ള ചുവരില്‍ തൂങ്ങുന്ന സവര്‍ക്കറുടെ ചിത്രം, ഈ ഹിപ്പോക്രസി വാജ്‌പേയിയുടെ കാലത്തേ തുടങ്ങിയതാണെന്നു വ്യക്തമാക്കുന്നു. ബാപ്പുജിയെ വധിക്കാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഗോഡ്‌സെയും ആപ്‌തെയും നേതാവായ സവര്‍ക്കറെ കണ്ട് 40 മിനിറ്റ് സംസാരിച്ചതായി കേസിനെക്കുറിച്ച് അന്വേഷണം നടത്തിയ ബോംബെ സിഐഡി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ജംഷിദ് നാഗന്‍വാല വെളിപ്പെടുത്തിയിരുന്നു. ”പോയി കൃത്യം ചെയ്തു വാ” എന്നു സവര്‍ക്കര്‍ അവരോട് നിര്‍ദേശിക്കുന്നതു കേട്ടതായി അയാളുടെ സെക്രട്ടറിയും അംഗരക്ഷകനും വെളിപ്പെടുത്തുകയുണ്ടായത്രെ. എന്നാല്‍, ഈ സാക്ഷികളെ ‘എന്തുകൊണ്ടോ’ വിചാരണ ചെയ്തില്ല. അങ്ങനെയാണ് സവര്‍ക്കറെ വെറുതെവിട്ടത്. 1948 ഫെബ്രുവരി 27ന് വല്ലഭ്ഭായി പട്ടേല്‍ നെഹ്‌റുവിനെഴുതിയ കത്തില്‍, സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭയുടെ മതഭ്രാന്തരായ ഒരു കൂട്ടമാണ് ഗാന്ധിവധത്തിനു പിന്നിലുള്ളതെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, സവര്‍ക്കറെ അറസ്റ്റ് ചെയ്യാന്‍ അനുവാദം ചോദിച്ച നാഗന്‍വാലയോട്, ക്രുദ്ധനായി അതു നിഷേധിക്കുകയാണ് അന്ന് ബോംബെയിലെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി ചെയ്തതത്രെ. ‘സവര്‍ക്കര്‍ കഴുമരത്തില്‍നിന്ന് രക്ഷപ്പെട്ടതെങ്ങനെ’ എന്ന ലേഖനത്തില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ എ ജി നൂറാനി ഇതെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss