|    Apr 25 Wed, 2018 2:46 am
FLASH NEWS
Home   >  News now   >  

‘ഗാന്ധി മുതല്‍ രോഹിത് വരെ’ സെമിനാര്‍ ശ്രദ്ദേയമായി

Published : 30th January 2016 | Posted By: G.A.G

indian-sosietyഷാര്‍ജ : ‘ഫാഷിസത്തിന്റെ ഇന്ത്യയിലെ ഇരകള്‍, ഗാന്ധി മുതല്‍ രോഹിത് വരെ’എന്ന പേരില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെയും ഗാന്ധി രക്തസാക്ഷി ദിനത്തിന്റെയും പശ്ചാത്തലത്തില്‍ ഷാര്‍ജ മര്‍ഹബ റിസോര്‍ട്ടിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.

വര്‍ഗീയ ശക്തികളുടെ പിടുത്തത്തില്‍ നിന്നും ഫാസിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് എല്ലാ ഇന്ത്യന്‍ പൗരന്‍മാരും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് സെമിനാര്‍ വിലയിരുത്തി.

‘ഹിന്ദുത്വ’ഭരണം ഒരിക്കലും ഹിന്ദുവിനെ ജാതീയമായോ മതപരമായോ നവീകരിക്കാനുള്ളതല്ല അത്തരം നവീകരണത്തെ അംഗീകരിക്കുന്നുവെങ്കില്‍ ഹിന്ദു മതത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശബ്ദിച്ച  കല്‍ബുര്‍ഗിയെയും, പന്‍സാരെയെയും അവര്‍ വധിക്കുമായിരുന്നില്ല. ഒരു ഹിന്ദുവായ യു ആര്‍ അനന്തമൂര്‍ത്തിക്കടക്കം ഹിന്ദുത്വ ഫാസിസത്തിന്റെ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല.

സവര്‍ണ ഹിന്ദുത്വത്തിന്റെ താല്‍പര്യങ്ങളെ ചോദ്യം ചെയ്യാന്‍ അധികാരമില്ലാതെ കീഴ്ജാതിബോധം പേറി ജീവിക്കുന്ന ഹിന്ദുക്കള്‍ തന്നെയാണ് ഫാസിസത്തിന്റെ വരവിനെ ആദ്യം പ്രതിരോധിക്കേണ്ടതെന്നും ദളിതുകളും, ന്യൂനപക്ഷങ്ങളും, പുരോഗമന പ്രസ്ഥാനങ്ങളും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും, യോജിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സെമിനാര്‍ വിലയിരുത്തി.
121 റേഡിയോ ഏഷ്യ വാര്‍ത്താ വിഭാഗം മേധാവി ഹിഷാം അബ്ദുസ്സലാം, റേഡിയോ മി മേധാവി ലിയോ രാധാകൃഷ്ണന്‍, എമിറേറ്റ്‌സ് ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രതിനിധി മുഹമ്മദ് നെട്ടൂര്‍, ഇടതുപക്ഷ സാംസ്‌കാരീക പ്രവര്‍ത്തകന്‍ നാരായണന്‍ വെളിയന്‍കോട്,   ഷാര്‍ജ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ മജീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ഫൈസല്‍ ഇസ്സുദ്ധീന്‍ സെമിനാറില്‍ പ്രബന്ധാവതരണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ നസീര്‍ പൊന്നാനി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഷെരീഫ് കര്‍ത്താല നന്ദി പ്രകാശിപ്പിച്ചു.

ഡോക്യുമെന്ററി പ്രദര്‍ശനം, കൊളാഷ് പ്രദര്‍ശനം, ഫാസിസത്തിനെതിരെ വരയും എഴുത്തും തുടങ്ങി വിവിധ പരിപാടികള്‍ സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss