|    Aug 14 Tue, 2018 11:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗാന്ധി പ്രതിമയ്ക്ക് കാവിനിറം പൂശി

Published : 4th August 2018 | Posted By: kasim kzm

ഷാജഹാന്‍പൂര്‍: സര്‍ക്കാര്‍ സ്‌കൂളിലെ ഗാന്ധി പ്രതിമയ്ക്ക് കാവിനിറം പൂശിയത് വിവാദമായി. യുപിയിലെ ധക്ക ജ്ഞാന്‍ശ്യാംപൂര്‍ ഗ്രാമത്തിലെ സ്‌കൂളിലെ ഗാന്ധി പ്രതിമയ്ക്കാണ് കാവി പൂശിയത്. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കാവി പൂശിയവര്‍ക്കെതിരേ നടപടി വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിമയ്ക്ക് കാവിയല്ല, മഞ്ഞയാണ് പൂശിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഷാജഹാന്‍പൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ടു കൊല്ലം മുമ്പാണ് ഗാന്ധി പ്രതിമയ്ക്ക് മഞ്ഞനിറമടിച്ചതെന്നും അവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss