|    Sep 25 Tue, 2018 4:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗാന്ധി പ്രതിമയെ അവഹേളിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 7th September 2018 | Posted By: kasim kzm

മാന്നാര്‍: പരുമല ദേവസ്വം ബോര്‍ഡ് പമ്പാകോളജില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തുകയും ഗാന്ധിപ്രതിമയെ അവഹേളിക്കുകയും ചെയ്ത നാല് വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍ എല്ലാവരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. കോളജ് വിദ്യാര്‍ഥികളായ അക്ഷയ്ബാബു, രാഹുല്‍ ആര്‍ നായര്‍, അശ്വിന്‍ മനോഹര്‍, മഹേഷ് എന്നി വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലാണ് നാല് വിദ്യാര്‍ഥികള്‍ കോളജിനുള്ളില്‍ അതിക്രമിച്ച് കടന്നത്. സെക്ക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അടിയന്തര കൗണ്‍സില്‍ യോഗവും ജനറല്‍ബോഡിയും ചേര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളും എസ്എഫ്‌ഐ നേതാക്കളും ആരോപണങ്ങള്‍ നിഷേധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss