|    Oct 19 Fri, 2018 2:37 pm
FLASH NEWS

ഗാന്ധി ജയന്തി വാരാഘോഷം രണ്ടു മുതല്‍; ശുചിത്വലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം

Published : 29th September 2017 | Posted By: fsq

 

ആലപ്പുഴ: ശുചിത്വലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷം ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ വിപുലമായി സംഘടിപ്പിക്കും. ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഹരിതകേരളം മിഷന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പും ശുചിത്വമിഷനുമായി ചേര്‍ന്ന് ഒക്‌ടോബര്‍ മൂന്നു മുതല്‍ ആറുവരെ അരൂര്‍ മുതല്‍ കായംകുളം വരെയുള്ള തിരഞ്ഞെടുത്ത സ്‌കൂളുകളിലൂടെ ഗാന്ധി ശുചിത്വസന്ദേശ യാത്ര സംഘടിപ്പിക്കും. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തും. ഹരിതകേരളം ചിത്രപ്രദര്‍ശനവും നടക്കും. യാത്രയുടെ ഭാഗമായി സ്‌കൂളുകളില്‍ തല്‍സമയ ഗാന്ധിശുചിത്വ ക്വിസ് മല്‍സരം നടത്തി വിജയികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും.  ജില്ലാതല ഉദ്ഘാടനം രണ്ടിന് രാവിലെ ഒമ്പതിന് സിവില്‍ സ്‌റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നടക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. സബര്‍മതിയുടെ സഹകരണത്തോടെ ഗാന്ധി സ്മരണയില്‍ ദീപാഞ്ജലിയും തത്ത്വമസി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കാവ്യാഞ്ജലിയും നടക്കും. മാലിന്യത്തില്‍നിന്നു സ്വാതന്ത്ര്യം പരിപാടിയുടെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിലെ എന്‍സിസി യൂനിറ്റ് സിവില്‍ സ്‌റ്റേഷന്‍ പരിസരം ശുചീകരിക്കും.മൂന്നിന് സ്‌കൂളുകളില്‍ ശുചിത്വ ദിനം ആചരിക്കും. സ്‌കൂള്‍ പരിസരവും ക്ലാസ് മുറികളും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പിറ്റിഎയുടെയും നേതൃത്വത്തില്‍ ശുചീകരിക്കും. അന്ന് സ്‌കൂളുകളില്‍ പ്രത്യേക അസംബഌ ചേര്‍ന്ന് ഗാന്ധി അനുസ്മരണം നടത്തുകയും ശുചിത്വപ്രതിജ്ഞ എടുക്കുകയും ചെയ്യും. നാലിന് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും ശുചിത്വ ദിനം ആചരിക്കും. അഞ്ചിന് വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ശുചിത്വ ദിനം ആചരിക്കും. ആറിന് കുടുംബശ്രീ, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ആശുപത്രികള്‍ ശുചീകരിക്കും. ഏഴിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിമുക്തി ജില്ലാതല പരിശീലനം സംഘടിപ്പിക്കും.  എട്ടിന് ജില്ലാതല സമാപന സമ്മേളനം ചാരുംമൂട് പബഌക് ലൈബ്രറിയില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. നാലിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പെയിന്റിങ്, പ്രസംഗം, ക്വിസ് മല്‍സരം, ഉപന്യാസ രചന മല്‍സരങ്ങള്‍ സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍പബഌക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജാതി, വര്‍ഗീയത, മതതീവ്രവാദം എന്നിവയ്‌ക്കെതിരേയുള്ള പ്രചാരണം എന്ന വിഷയത്തെ അധികരിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കും. വിവിധ സ്ഥലങ്ങളില്‍ ഗാന്ധി ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. ഗാന്ധി സന്ദര്‍ശിച്ച ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഹരിത നിയമാവലി പാലിച്ചാണ് ഗാന്ധി ജയന്തി വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. വിവിധ സംഘടനകള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകും.കല്ലേലി രാഘവന്‍പിള്ള, രവി പാലത്തുങ്കല്‍, പി രവികുമാര്‍, അലിയാര്‍ എം മാക്കിയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ഡിഎംഒ ഡോ. ഡി വസന്തദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍  കെപി ലതിക, ഡിവൈഎസ്പി കെഎച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍, എഡിസി  വി പ്രദീപ് കുമാര്‍, ശുചിത്വമിഷന്‍ അസി.കോ-ഓഡിനേറ്റര്‍ കെപി ലോറന്‍സ്, സാക്ഷരമിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ കെവി രതീഷ്, പിഎം ഇന്ദ്രസേനന്‍, രാജു പള്ളിപ്പറമ്പില്‍, ഇഗവേണന്‍സ് പ്രൊജക്ട് മാനേജര്‍ ബെറില്‍ തോമസ്, കുടുംബശ്രീ അസി.കോ-ഓഡിനേറ്റര്‍ കെബി അജയകുമാര്‍, ഖാദി ഗ്രാമ വ്യവസായ ഓഫിസര്‍ ഷഗുഫാ ബായി, ബിനു ഗോപന്‍  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss