|    Jul 20 Fri, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഗാന്ധി ചെയര്‍ അവാര്‍ഡ് പി വാസുവിന് സമ്മാനിച്ചു

Published : 1st November 2016 | Posted By: SMR

തേഞ്ഞിപ്പലം: ഗാന്ധിജിയുടെയും അദ്ദേഹത്തിന്റെ ആദര്‍ശത്താല്‍ പ്രചോദിതരായി മഹത്തായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചവരുടെയും ജീവചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് എം.കെ.രാഘവന്‍ എം.പി. പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിയന്‍ പഠന-ഗവേഷണ ചെയര്‍ ഏര്‍പ്പെടുത്തിയ ‘ഗാന്ധി ചെയര്‍ അവാര്‍ഡ്’ സ്വാതന്ത്ര സമരസേനാനി പി വാസുവിന് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ചരിത്രം തമസ്‌കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഇത് ഏറ്റവും പ്രസക്തമാണ്. ഗാന്ധിയന്‍ ചിന്ത അനുകരിക്കാന്‍ നിര്‍ഭയ വ്യക്തിത്വമുള്ളവര്‍ക്കാണ് സാധ്യമാവുന്നത്. രാഷ്ട്രത്തെ ശരിയായി അറിയുന്നതിലൂടെയാണ് മികച്ച രീതിയില്‍ രാഷ്ട്രസേവനം സാധ്യമാവുക.
സ്വാതന്ത്ര്യ സമരത്തിനിറങ്ങും മുമ്പ് ഇന്ത്യയെ അറിയാനാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും                                                                           തിരിച്ചുവന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ഗോഖലെ ഉപദേശിച്ചതെന്ന് എം.കെ.രാഘവന്‍ എം.പി ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss