|    Oct 23 Tue, 2018 3:13 am
FLASH NEWS

ഗാന്ധി ഘാതകന്‍ ഗോഡ്‌സേക്ക് പ്രതീകാത്മക തൂക്കുകയറൊരുക്കി കാംപസ്ഫ്രണ്ട്

Published : 31st January 2017 | Posted By: fsq

 

ചാരുംമൂട്: മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവിന്റെ ഘാതകനെ കാംപസ്ഫ്രണ്ട് പ്രതീകാത്മകമായി തൂക്കിലേറ്റി. 26 റു മുതല്‍ 30 വരെ കാംപസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ആര്‍എസ്എസിനെ ചെറുക്കുക റിപബ്ലിക്ക് സംരക്ഷിക്കുക’ എന്ന കാംപയിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് കാംപസ്ഫ്രണ്ട് മാവേലിക്കര ഏരിയാ കമ്മിറ്റി ചാരുംമൂട്ടില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി ജാഗ്രതാ സദസ്സിലാണ് ഗോഡ്‌സേക്ക് തൂക്കുകയര്‍ ഒരുക്കിയത്. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രഭാതത്തില്‍ ഗോഡ്‌സേക്ക് പ്രണാമമര്‍പ്പിച്ചാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം താഹിര്‍, ഹൈറുല്‍ ഹനീഫ്, ഏരിയ പ്രസിഡന്റ് മുഹമ്മദ് ആരിഫ്, ഇഖ്ബാല്‍, അബ്ദുല്‍സമദ്, അജ്മല്‍ ഷാ, ഷഫീക്ക്, അനസ് മുഹമ്മദ് പങ്കെടുത്തു.   മണ്ണഞ്ചേരിയില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ ഖജാഞ്ചി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അസ്ഹര്‍, സക്കീര്‍, അജ്മല്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss