|    Oct 18 Wed, 2017 1:16 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

‘ഗാന്ധിസത്തെ ഭയക്കുന്നതാര് ‘; ഒഐസിസി സെമിനാര്‍ വെള്ളിയാഴ്ച

Published : 2nd October 2017 | Posted By: mi.ptk

ജിദ്ദ:  ഒഐസിസി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഗാന്ധിസത്തെ ഭയക്കുന്നതാര് ‘ എന്ന വിഷയത്തില്‍ വെള്ളിയാഴ്ച ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിക്കും . വിവിധ രാഷ്ട്രീയ ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന സെമിനാര്‍ ഉച്ചക്ക് 1.30 നു തുടക്കം കുറിക്കും . ഗാന്ധിസം എന്ന സിദ്ധാന്തം ലോക മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞതാണെന്നും സംഖ് പരിവാറോ ഒരു മോഡിയോ വിജാരിച്ച്ചാല്‍ അത് ഭൂമുഖത്ത് നിന്നോ ഭാരതത്തില്‍ നിന്നോ തുടച്ചു മാറ്റാന്‍ കഴിയില്ലെന്നും കോഴിക്കോട് ജില്ല ഒഐസിസി യോഗം അഭിപ്രായപ്പെട്ടു . ജില്ല എക്‌സിക്യുട്ടീവ് യോഗത്തില്‍ വെച്ചു പുതിയ ഭാരവാഹികളായി ഉമ്മര്‍ കോയ ചാലില്‍ ( വൈസ് പ്രസിഡന്റ് ) , അജയ് പാറയില്‍  , ഇല്ല്യാസ് പാലക്കല്‍ , ഷിനോയ് കടലുണ്ടി ( സെക്രട്ടറി മാര്‍ ) എന്നിവരെ തിരെഞ്ഞെടുത്തു .  നജീബ് മുല്ലവീട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ഹാഷിം പി.പി,ലത്തീഫ് പി.പി., ഷാജി ഖാന്‍ എന്നിവര്‍  സംസാരിച്ചു . അബൂബക്കര്‍ ചെറൂപ്പ സ്വാഗതവും അനില്‍ മുഹമ്മദ് അമ്പലപ്പള്ളി നന്ദിയും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക