|    Jun 21 Thu, 2018 6:36 am
FLASH NEWS
Home   >  National   >  

‘ഗാന്ധിയെ വധിക്കാന്‍ നാഥൂറാം ഗോഡ്‌സെക്ക് കാരണമുണ്ടായിരുന്നു’;ബിജെപി നേതാവിന്റെ ട്വീറ്റ് വൈറലാവുന്നു

Published : 3rd October 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ വധത്തെ ന്യായീകരിച്ച് ബിജെപി ഐടി സെല്‍ മേധാവിയിട്ട ട്വീറ്റ് വൈറലാവുന്നു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വറ്ററിലിട്ട കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗാന്ധിയെ വധിക്കാന്‍ നാഥൂറാം ഗോഡ്‌സെക്ക് കാരണമുണ്ടായിരുന്നുവെന്നാണ് അമിത് മാളവ്യയുടെ ട്വീറ്റ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ആദരിച്ചുള്ള ട്വീറ്റ് ഇട്ടതിന് പിന്നാലെയാണ് അമിത് മാളവ്യ 2015 ല്‍ ഇട്ട ട്വീറ്റ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
‘എന്തിനാണ്  ഗാന്ധിയെ കൊന്നത്? എം.കെ ഗാന്ധിയെ കൊല്ലാന്‍ ഗോഡ്‌സെയ്ക്കു കാരണമുണ്ടായിരുന്നു. ഒരു നല്ല സമൂഹം അദ്ദേഹത്തെക്കൂടി കേള്‍ക്കണം’ എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. ഇതിനു മറുപടിയായി ‘കൊലപാതകത്തെ ന്യായീകരിക്കാന്‍ ഒന്നിനുമാവില്ല’ എന്ന് കമന്റ് ചെയ്തയാള്‍ക്ക് കൊലപാതകങ്ങളെ അംഗീകരിച്ച ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്.’ എന്നായിരുന്നു അമിത് മാളവ്യയുടെ മറുപടി.
‘ഗാന്ധി ജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാബുവിനു മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങള്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു.’ എന്ന മോദിയുടെ ട്വീറ്റിന് പിന്നാലെയാണ് അമിത് മാളവ്യയുടെ ട്വീറ്റ് വൈറലായിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss