|    May 22 Mon, 2017 11:11 pm
FLASH NEWS

ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് തന്നെ:ബേനി പ്രസാദ്

Published : 10th September 2016 | Posted By: mi.ptk

beni-01

ലഖ്‌നൗ: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തന്നെയാണെന്ന് സമാജ് വാദി പാര്‍ട്ടി എംപി ബേനി പ്രസാദ് വര്‍മ. ഗാന്ധി വധത്തെ തുടര്‍ന്ന്  ആര്‍എസ്എസ് പ്രവര്‍ത്തകരെ വല്ലഭായ് പട്ടേല്‍ ജയിലലടച്ചുവെന്നും വര്‍മ പറഞ്ഞു.
മുഖ്യമന്ത്രി അഖിലേഷ് യാദവും മുലായം സിങ് യാദവും മുന്നറിയിപ്പ് നല്‍കിയിട്ടും ഉത്തര്‍ പ്രദേശിലെ ഉദ്യോഗസ്ഥര്‍ ഓഫീസ് ജോലിയില്‍ കൃത്യത പാലിക്കുന്നില്ലെന്നും പലര്‍ക്കും പണത്തോട് മാത്രമാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. പണത്തോട് താല്‍പര്യമുള്ളവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി ബിസിനസിലിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day