|    Mar 30 Thu, 2017 7:59 pm
FLASH NEWS

ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്: രാഹുലിനെ തിരുത്തി ബല്‍റാം

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന തന്റെ പ്രസ്താവനയില്‍ നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മലക്കംമറിഞ്ഞപ്പോള്‍ ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി വി ടി ബല്‍റാം എംഎല്‍എ. രാഹുല്‍ഗാന്ധിയുടെ നിലപാടുമാറ്റം വിവാദമായ സാഹചര്യത്തിലാണു ബല്‍റാമിന്റെ പോസ്റ്റ്. ”ഗാന്ധിയെ കൊന്നത് ആര്‍എസ്എസാണ്, ആര്‍എസ്എസ് തന്നെയാണ്”. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ‘ആര്‍എസ്എസ് എന്നത് ഒരു സംഘടനയല്ല, ഒരു മനോഭാവമാണ്. ഇന്ത്യ എന്ന ആശയത്തിന്റെ വികൃത വീക്ഷണമാണ്. ആ നിലയ്ക്ക്, ഗാന്ധിയെ കൊന്നത് ആര്‍എസ്എസാണ്, ആര്‍എസ്എസ് തന്നെയാണ്. ഒരു ഗോഡ്‌സേയെയല്ല, ആയിരക്കണക്കിന് ഗോഡ്‌സേമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശയത്തിന്റെ പേരാണ് ആര്‍എസ്എസ്’. കോണ്‍ഗ്രസ് ഉപാധ്യക്ഷനെ തിരുത്തിയുള്ള വി ടി ബല്‍റാമിന്റെ പോസ്റ്റ് ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഇത് ഫേസ്ബുക്കിലല്ല കുറിക്കേണ്ടത്, രാഹുല്‍ ഗാന്ധിയെ ഓര്‍മപ്പെടുത്തൂ എന്നു ചിലര്‍ കമന്റിട്ടു. ബല്‍റാമിന്റെ ധീരമായ നിലപാടിനെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day