|    Oct 18 Thu, 2018 9:11 pm
FLASH NEWS

ഗാന്ധിയുടെ ദീപ്തസ്മരണയില്‍ രക്തസാക്ഷിത്വദിനാചരണം നടത്തി

Published : 31st January 2017 | Posted By: fsq

 

കൊല്ലം: ഗാന്ധിയുടെ ദീപ്തസ്മരണ ഉണര്‍ത്തി ജില്ലാഭരണകൂടത്തിന്റെയും വിവിധ ഗാന്ധിയന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ രക്തസാക്ഷിത്വദിനാചരണം സംഘടിപ്പിച്ചു. ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ നടന്ന ഗാന്ധി സ്മൃതി സമ്മേളനം മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കലകടര്‍ ടി മിത്ര അധ്യക്ഷത വഹിച്ചു. ഗാന്ധിപീസ് ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പോള്‍മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാന്ധിയന്‍ ചൂളൂര്‍ ഭാസ്‌ക്കരന്‍നായര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ എം എല്‍ എ  ജി പ്രതാപവര്‍മ്മ തമ്പാന്‍,പ്രഫ. പി ഒ ജെ ലബ്ബ, പ്രഫ. പൊന്നറ സരസ്വതി, അയത്തില്‍ സുദര്‍ശനന്‍, ഗീതാകൃഷ്ണന്‍, കുരീപ്പുഴ ഷാനവാസ്, തഹസില്‍ദാര്‍ പി ആര്‍ ഗോപാലകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ അംബിക, രക്തസാക്ഷിദിനാചരണ സമിതി കോര്‍ഡിനേറ്റര്‍ ജി ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അജോയ് ചന്ദ്രന്‍ സംസാരിച്ചു.  രാവിലെ ചിന്നക്കട റസ്റ്റ്ഹൗസിന് സമീപത്ത് നിന്നും ബീച്ചിലേക്ക് ശാന്തിയാത്ര നടന്നു. ജില്ലാ കലക്ടര്‍ ഫഌഗ്ഓഫ് ചെയ്തു. രക്തസാക്ഷിത്വ ദിനാചാരണത്തോടനുബന്ധിച്ച് ഗാന്ധിപീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഉപന്യാസ രചാനാമല്‍സരത്തില്‍ വിജയികളായ മൈനാഗപ്പള്ളി ഗവണ്‍മെന്റ് എല്‍ വി എച്ച് എസിലെ എസ് ആര്യ എസ്, മുളവന പി കെ ജെ എം എച്ച് എസിലെ ആന്‍ മേരി മാത്യൂ, കൊല്ലം എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ഗായത്രി, പരവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എന്‍ നജാസ് എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss