|    Nov 18 Sat, 2017 9:38 pm
FLASH NEWS

ഗാന്ധിയുടെ കാലം തൊട്ടെ ഫലസ്തീനും ഇന്ത്യയും ഗാഢബന്ധം: മഫാസ് യൂസുഫ് സാലെഹ്

Published : 5th August 2017 | Posted By: fsq

 

കോഴിക്കോട്്്: ഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലം തൊട്ടെ ഇന്ത്യയും ഫലസ്തീനും തമ്മില്‍ ശക്തമായ ബന്ധമെന്ന് ഫലസ്തീനി ആക്ടിവിസ്റ്റും ഗസ ജേണലിസ്റ്റ് യൂനിയന്‍ മുന്‍ ചെയര്‍പേഴ്‌സണുമായ മഫാസ് യൂസുഫ് സാലെഹ്. കെ പി കേശവമേനോന്‍ ഹാളില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ഖുദ്‌സ് ഐക്യ.ദാര്‍ഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഫലസ്തീന്‍ വിമോചന സംഘടന (പിഎല്‍ഒ) ചെയര്‍മാനായിരുന്ന യാസര്‍ അറാഫത്തിന്റെ കാലം മുതല്‍ ഇന്ത്യന്‍ ഭരണകൂടങ്ങള്‍ ഫലസ്തീനികളുടെ അതീജീവന സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്്്്്. ഇന്ത്യയില്‍ മോദി  സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഈ ബന്ധത്തിന് വിള്ളല്‍ വീണിരിക്കയാണ്. ഇപ്പോഴും ഇന്ത്യന്‍ ജനത ഫലസ്തീന്‍ വിമോചന പോരാട്ടത്തെ പിന്തുണക്കുന്നവരാണ്. ഫലസ്തീനി ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ നേര്‍ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നില്ല. കുട്ടികളെന്നോ, സ്ത്രീകളെന്നോ പ്രായം കൂടിയവരെന്നോ വ്യത്യാസമില്ലാതെ ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്താല്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്നു. ഫലസ്തീനി സ്വത്വം നശിപ്പിക്കാന്‍ സയണിസ്റ്റുകള്‍ നിരന്തരം ശ്രമിക്കുകയാണ്. ഫലസ്തിനികളുടെ സഞ്ചാരസ്വതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നു. ഗസയിലെ ജനങ്ങളെ ഒന്നടങ്കം ഭീകരവാദികളായാണ് ഇസ്രായേല്‍ കാണുന്നതെന്നും മഫാസ് പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സാലിഹ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക