|    Jan 17 Tue, 2017 8:25 am
FLASH NEWS

ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നു: പ്രഫ. ഹമീദ് ചേന്ദമംഗലൂര്‍

Published : 8th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: മത മൗലികവാദവും തീവ്രവര്‍ഗീയതയും ഫണമുയര്‍ത്തുന്ന സമൂഹത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്ന് സാമൂഹിക നിരീക്ഷകന്‍ പ്രഫ. ഹമീദ് ചേന്ദമംഗലൂര്‍. ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജ് ചരിത്രവിഭാഗവും ചേര്‍ന്നു സംഘടിപ്പിച്ച ‘വര്‍ഗീയതയ്‌ക്കെതിരായ ഗാന്ധിയന്‍ പ്രതിരോധം’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം കേവലം ദശരഥ പുത്രന്‍ രാമനുമായി ബന്ധപ്പെട്ടതല്ല. സമതുലിതമായ ഗ്രാമങ്ങളെയും സംസ്‌കാരങ്ങളെയുമാണ് ഗാന്ധിജി സ്വപ്‌നംകണ്ടത്. മതങ്ങള്‍ക്കെല്ലാം മൂല്യങ്ങളുണ്ട്. ജാതിമത ചിന്തകള്‍ക്കതീതമായി സംസ്‌കാരങ്ങള്‍ ഇടകലരുന്നുണ്ട്. സ്വമത ശ്രേഷ്ഠതകളില്‍ മാത്രം വിശ്വസിക്കുന്നവരുടെ ലോകം ഇടുങ്ങിയതാണ്. താല്‍പര്യങ്ങള്‍ക്കനുസരിച്ച് മതത്തെ രാഷ്ട്രീയപരമായി ആയുധമാക്കാനാണ് പലരുടെയും ശ്രമം. ജാതിയില്ലെങ്കില്‍ രാഷ്ട്രീയവും അധികാരവുമില്ലെന്ന നിലയിലേക്ക് കാലം വളര്‍ന്നിരിക്കുന്നു. മതതീവ്രവാദികളും ഇതിന്റെ ഉല്‍പന്നമാണ്. കേവലം വ്യക്തിപരമല്ലാതെ എതിര്‍ചിന്താ രീതിയിലൂടെ തീവ്രവാദവും മതവാദവും തഴച്ചുവളരുന്നതിനു കാരണമിതാണ്. മതതീവ്രവാദികള്‍ ഉയര്‍ത്തുന്നതു രാഷ്ട്രീയപരമായ ഭീകരതയാണ്. ഒടുവില്‍ മതത്തിന്റെ പേരില്‍ ഇവയുടെ ഉത്തരവാദിത്തം ചേര്‍ത്തുവയ്ക്കുന്നതും ഇവരുടെ രീതിയാണ്. ശ്രീനാരയണഗുരു എതിര്‍ത്ത ജാതി ചിന്തകളല്ല ഇന്നു നിലവിലുള്ളത്. പകരം ജാതിയുടെ പേരില്‍ അധികാരം കൈയാളുന്നതിന്റെയും ഭരണകൂടത്തെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള മല്‍സരങ്ങളും കലാപങ്ങളുമാണ് ജാതിയുടെ പേരില്‍ നടക്കുന്നത്. ഇതിനെല്ലാം ഉപരി സമ്മിശ്രമായ പൊതു ഇടങ്ങളും സമഭാവനയുമാണ് ഇന്നത്തെ കാലഘട്ടത്തിന് ആവശ്യം- അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ പി പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ എം എസ് രാജിമോള്‍, ഐക്യുഎസി കോ-ഓഡിനേറ്റര്‍ ഡോ. ബഷീര്‍ പൂളക്കല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക