|    Mar 23 Thu, 2017 10:05 pm
FLASH NEWS

ഗാന്ധിഭവന് ലുലു ഗ്രൂപ്പിന്റെ ഒരു കോടി രൂപ സഹായം

Published : 30th August 2016 | Posted By: SMR

കൊല്ലം: പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് മാനേജര്‍ വി പീതാംബരന്‍  ലുലു ഗ്രൂപ്പ് മീഡിയ കോ-ഓഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയത്.
ഗാന്ധിഭവന്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സമ്മാന്‍ പുരസ്‌കാരം സ്വീകരിക്കനെത്തിയപ്പോഴാണ് എം എ യൂസഫലി തുക വാഗ്ദാനം ചെയ്തത്. വര്‍ഷംതോറും 25 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് ഗാന്ധിഭവന് നല്‍കാമെന്നും എം എ യൂസഫലി അറിയിച്ചിട്ടുണ്ട്.
ഭിന്നശേഷിയുള്ളവര്‍ക്കായി ഗാന്ധിഭവന്‍ നിര്‍മിക്കുന്ന കെട്ടിടത്തിനായാണു തുക വിനിയോഗിക്കുക. ഏഴു ദിവസത്തിനകം തുക കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, നാലുദിവസത്തിനകം തുക കൈമാറി. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ഒരുകോടി രൂപയുടെ സഹായം ഏറ്റുവാങ്ങി.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക