|    Sep 25 Tue, 2018 6:36 am
FLASH NEWS

ഗാന്ധിഭവനുനേരെ ഗുണ്ടാ ആക്രമണം ;അതിര്‍ത്തി ചുമരുകള്‍ തകര്‍ത്തു

Published : 29th May 2017 | Posted By: fsq

 

പത്തനാപുരം: ഗാന്ധിഭവനുനേരെ ഗുണ്ടകളുടെ അക്രമം. കുഞ്ഞുങ്ങള്‍, വൃദ്ധര്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, മനോരോഗികള്‍, പാലിയേറ്റീവ് രോഗികള്‍ അടക്കം ആയിരത്തിലധികം നിരാശ്രയര്‍ വസിക്കുന്ന ഗാന്ധിഭവന് വേണ്ടി പുതുതായി നിര്‍മാണം നടക്കുന്ന രണ്ടേകാല്‍ ഏക്കര്‍ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ചുറ്റുമതില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് കുണ്ടയത്തെ ചില ഗുണ്ടകള്‍ ശനിയാഴ്ച തകര്‍ക്കുകയായിരുന്നു.——സംഭവം കണ്ട് കോംപൗണ്ടോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ചില്‍ഡ്രണ്‍സ് ഹോമിലെ കുരുന്നുകള്‍ അടക്കമുള്ള കുട്ടികള്‍ ഭയന്നോടി.——27 ന് വൈകീട്ട് അക്രമസംഭവത്തെപ്പറ്റി അപ്പോള്‍ത്തന്നെ വിവരം അറിയിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞുപോയതിനുശേഷമാണ് പോലിസ് എത്തുന്നത്. അക്രമം നടത്തിയവര്‍ കഴിഞ്ഞ നാലുമാസങ്ങളായി ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ ശല്യപ്പെടുത്തി വരുകയായിരുന്നു. ഗാന്ധഭവനിലേക്കുവരുന്ന സന്ദര്‍ശകരെ വഴിതടയുക, വാഹനങ്ങള്‍ െ്രെഡവര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചുവിടുക, ജീവനക്കാരെ തെറിവിളിക്കുക, ഗാന്ധിഭവനെതിരെ ഫഌക്‌സ്, പോസ്റ്ററുകള്‍ സ്ഥാപിച്ച് അപവാദപരമായും അപകീര്‍ത്തിപരമായും ദുഷ്പ്രചരണങ്ങള്‍ നടത്തുക എന്നിവയും നടത്തിവരുന്നു.ഗാന്ധിഭവനുസമീപമുള്ള കല്ലടയാറ്റില്‍ നിന്ന് മണല്‍ ഊറ്റിയെടുത്ത് അതി വില്‍പന നടത്തിയും പ്രവര്‍ത്തിച്ചുവരുന്ന യു നൗഷാദ്, ലത സി നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ഇതിനെല്ലാം പിന്നിലെന്ന് ഗാന്ധിഭവന്‍ പത്തനാപുരം പോലിസില്‍ സമര്‍പ്പിച്ച പരാതികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്രമികളുടെ തലവന്‍ നിരവധി തവണ ഗാന്ധിഭവനില്‍ വന്‍ തുകകള്‍ ആവശ്യപ്പെട്ട് എത്തിയിട്ടുണ്ട്. ഒരു ജീവകാരുണ്യ സ്ഥാപനമായ ഗാന്ധിഭവന്‍ അയാളുടെ ഭീഷണിയില്‍ വഴങ്ങാതായതോടെയാണ് ഇപ്പോള്‍ ഗാന്ധിഭവന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.—— ഗാന്ധിഭവന്റെ പ്രധാന കോമ്പൗണ്ടിനോടു ചേര്‍ന്നുള്ള ഭൂമിയില്‍ പൈപ്പും ഷീറ്റും ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ച അതിര്‍ത്തി ചുമര്‍ രണ്ടുദിവസം മുന്‍പ് കുഴിച്ചിട്ട പൈപ്പുകള്‍ ഉള്‍പ്പെടെ കൈയ്യടക്കുകയും കടത്തുകയും ചെയ്തതിനുതൊട്ട് പിറകെയാണ് ശനിയാഴ്ച ചില്‍ഡ്രണ്‍സ് ഹോമിനോടുചേര്‍ന്ന ചുറ്റുമതില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടത്.കുണ്ടയം ആസ്ഥാനമായ ഗുണ്ടാസംഘത്തിന്റെ ശല്യം നിരാശ്രയരുടെ കൂട്ടുകുടുംബത്തിനുനേരെ ഉണ്ടായപ്പോഴൊക്കെ അപ്പപ്പോള്‍ പോലിസിനുപരാതി നല്‍കിവരുന്നുണ്ടെങ്കിലും മണല്‍ കള്ളക്കടത്തു തലവന്‍ കൂടിയായ ഗുണ്ടാ നേതാവിനെയും വിരിലിലെണ്ണാവുന്ന സംഘങ്ങളേയും അറസ്റ്റുചെയ്തു നിയമനടപടി സ്വീകരിക്കാന്‍ പോലിസ് മടിക്കുന്നു.ഇതേതുടര്‍ന്ന് ഗാന്ധിഭവന്‍ ഉപദ്രവകാരികള്‍ക്കെതിരേ ആയിരത്തിലധികം വരുന്ന കുടുംബാംഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കേരള ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് നേടിയിരുന്നതാണ്.കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഗാന്ധിഭവനെതിരേ ഗുണ്ടാസംഘത്തിന്റെ അക്രമം ശനിയാഴ്ച അരങ്ങു തകര്‍ത്തത്. സമൂഹത്തില്‍ ബന്ധുക്കളാല്‍ ഒഴിവാക്കപ്പെടവരും, നിരാശ്രയരും, രോഗികളും, വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവരും തുടങ്ങി പോലിസ്, സാമൂഹിക ക്ഷേമവകുപ്പ്, സന്നദ്ധസംഘടനകള്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ശുപാര്‍ശകളോടെയാണ് ഗാന്ധിഭവനില്‍ സമൂഹം അനാഥരാക്കപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാം അംഗീകാരങ്ങളോടെയും പ്രവര്‍ത്തിക്കുന്ന വയോജനങ്ങളും, കുട്ടികളും, മാനസികരോഗികളും, കിടപ്പുരോഗികളുമടങ്ങുന്ന കൂട്ടു കുടംബത്തിനാണ്  ഒരു സംഘം ഗുണ്ടാഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss