|    Mar 30 Thu, 2017 6:29 am
FLASH NEWS

ഗാന്ധിഭവനില്‍ നടക്കുന്നത് മഹത്തായ വിപ്ലവം: ഔഷധി ചെയര്‍മാന്‍

Published : 20th March 2017 | Posted By: fsq

 
പത്തനാപുരം: മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന മഹത്തായ രക്ത രഹിത വിപ്ലവമാണ് ഗാന്ധിഭവനില്‍ നടക്കുന്നതെന്ന് ഔഷധി ചെയര്‍മാന്‍ കെ ആര്‍ വിശ്വംഭരന്‍ ഐ എ എസ്.പത്തനാപുരം ഗാന്ധിഭവനില്‍ 808-ാമത് ഗുരുവന്ദനസംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരള കാര്‍ഷിക സര്‍വകാലശാല മുന്‍ വൈസ്ചാന്‍സിലറുമായിരുന്ന കെ ആര്‍ വിശ്വംഭരന്‍.
ജാതിചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവനെ പ്പോലുള്ള പ്രസ്ഥാനങ്ങളാണ് സമൂഹത്തിന് ചൈതന്യം പകരുന്നത്.
പഠിക്കുന്ന കോളജിലെ കസേരകള്‍ കുട്ടികള്‍ കത്തിക്കുന്ന കാലമാണിത്. ഇനി വരുന്ന തലമുറയെ ജീവിക്കാന്‍ അനുവദിക്കാത്ത നിലയില്‍ പ്രകൃതിയെ മലീമസപ്പെടുത്തുന്നു. അന്ധ വിശ്വാസങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് പല കുടുംബങ്ങളും ഇല്ലാതാകുന്നു. ഭക്ഷണത്തിന് ഉണ്ടാക്കി വെക്കുന്ന തുകപോലും അന്ധവിശ്വാസങ്ങള്‍ക്കായി ചെലവഴിക്കുന്നു. ജാതിക്കും മതത്തിനും അതീതമായുള്ള ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിഭവന്‍ സന്ദര്‍ശിക്കാനെത്തിയ കെ ആര്‍ വിശംഭരനെ വൈസ് ചെയര്‍മാന്‍ പി എസ് അമല്‍രാജ്, അസി. സെക്രട്ടറി ജി ഭുവനചന്ദ്രന്‍, നടന്‍ ടി പി മാധവന്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, എസ് ശശിധരന്‍, വി ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day